കെ. ശിവരാമന്‍ മാസ്റ്റര്‍


1952ല്‍ അച്യുതന്റേയും ചീരുകുട്ടി ടീച്ചറുടേയും മകനായി ജനനം.

അദ്ധ്യാപകന്‍, പ്രധാന അദ്ധ്യാപകന്‍ എന്നീ നിലകളില്‍ ഔദ്യോഗിക ജീവതം നയിച്ചു.

മലയാള നാടക വേദിയില്‍ എഴുപതുകളില്‍ ജി. ശങ്കരപിള്ളയും പ്രൊഫ. രാമാനജവും വേണുകുട്ടന്‍ നായരും നയിച്ച പരിവര്‍ത്തനാത്മക നാടക നാടക പ്രസ്ഥാനത്തിന്റെ മലബാറിലെ ശക്തനായ പങ്കാളിയായിരുന്നു കെ.ശിവരാമന്‍. കൊയിലാണ്ടി പി.വി.കെ.എം. കലാസമിതിയിലൂടെ ആദ്യകാലത്ത്‌ പല നാടകങ്ങലും വേദിയിലെത്തിച്ചു.
"പന്തയ കുതിരകള്‍", "ഹോമം", "അമ്മിണി", "പെരുങ്കള്ളന്‍", "സാജന്‍ ഗംഗ" എന്നിവ ശ്രദ്ധേയമായവയായിരുന്നു. ഈ അമേച്വര്‍ നാടകങ്ങള്‍ക്കൊക്കെ സംസ്ഥാന നാടക പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. പ്രൊഫണല്‍ നാടകരംഗത്തും ഇദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. പൂക്കാട്‌ കലാലയത്തിന്റെ ആദ്യകാല നാടകങ്ങള്‍ മിക്കതും ഇദ്ദേഹത്തിന്റേതായിരുന്നു. ഇരുപതോളം നാടകങ്ങളുടെ രചന നിര്‍വ്വഹിച്ചു.മരണശേഷം ചുരുക്കം ചില അമ്വേചര്‍ നാടകങ്ങളുടെ സമാഹാരം "പന്തയകുതിരകള്‍" എന്ന പേരില്‍ കോഴിക്കോട്‌ ഹരതം ബുക്‌സ്‌ പ്രസിദ്ധീകരിച്ചു.
ഒട്ടനവധി നാടകങ്ങളുടെ സംവിധായകനായിരുന്നു.
യൂത്ത്‌ കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്ക്‌ കടന്നു വന്ന ഇദ്ദേഹം ശ്രദ്ധേയനായ പ്രാസംഗികനായിരുന്നു.  കെ.പി.സി.സി. അംഗം,  അദ്ധ്യാപക സംഘടനാ പ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളില്‍ ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.
മകള്‍ : സന്ധ്യ
2012 മെയ്‌ 20 ന്‌ അന്തരിച്ചു.
ചെങ്ങോട്ടുകാവ്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌, കൊയിലാണ്ടി സര്‍വ്വീസ്‌ കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ പ്രസിഡണ്ട്‌, മേലൂര്‍ സര്‍വ്വീസ്‌ ബാങ്ക്‌ പ്രസിഡണ്ട്‌, സെന്‍സര്‍ബോര്‍ഡ്‌ മെമ്പര്‍ എന്നിങ്ങിനെ പൊതു ഭരണ മേഖലകളില്‍ പ്രവര്‍ത്തനം.


നടന്‍, പ്രഭാഷകന്‍ എന്നിങ്ങനെ ഒട്ടനവധി സാംസ്‌കാരിക മേഖലകളില്‍ വ്യക്തമുദ്ര പതിപ്പിച്ചു

ഭാര്യ : സരള ടീച്ചര്‍No comments: