പുതുക്കുടി ശ്രീധരന്‍ മാസ്റ്റര്‍ (ശ്രീധരന്‍ കൊയിലാണ്ടി)ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനനം.
അച്ഛന്‍ : പുതുക്കുടി കൃഷ്‌ണന്‍ നായര്‍
അമ്മ : കല്ല്യാണിഅമ്മ
1966ല്‍ പൊയില്‍ക്കാവ്‌ ഹൈസ്‌കൂളില്‍ മലയാളം അദ്ധ്യാപകനായി
2004 ല്‍ ജോലിയില്‍ നിന്നും വിരമിച്ചു.
അദ്ധ്യാപക വൃത്തിയില്‍ നിന്നും വിരമിച്ചശേഷം ദീപിക, മെട്രോ വാര്‍ത്ത എന്നീ ദിനപത്രങ്ങളില്‍ കോഴിക്കോട്‌ യൂണിറ്റ്‌ റസിഡന്റ്‌ എഡിറ്ററായി ജോലി ചെയ്‌തു.

സംസ്ഥാന വിദ്യാഭ്യാസ ഇന്‍സ്‌റ്റിറ്റിയൂട്ടിന്റെ റിസോഴ്‌സ്‌ പേഴ്‌സണ്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 2002 ലെ സംസ്ഥാന യുവജനോല്‍സവ സുവിനീറിന്റെ സഹ പത്രാധിപരായിരുന്നു. സ്‌ി. അച്യൂതമേനോന്‍, പി.എന്‍. പണിക്കര്‍, പി.ടി. ഭാസ്‌കരപ്പണിക്കര്‍ എന്നിവരോടൊക്കെ വ്യക്തിപരമായ ബന്ധം പുലര്‍ത്തിപോന്നിരുന്നു.


കലാസാഹിത്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അദ്ധ്യാപക കലാ സാഹിത്യ സമിതി ഏര്‍പ്പെടുത്തിയ കലാപ്രതിഭ സ്റ്റേറ്റ്‌ അവാര്‍ഡ്‌, 2000-ാമാണ്ടിലെ ഏറ്റവും നല്ല മലയാളം അദ്ധ്യാപകനുള്ള പി.ബി.എസ്‌ സ്‌ംസ്ഥാന പുരസ്‌കാരം, 2003ലെ ഗുരുശ്രേഷ്‌ഠ അവാര്‍ഡ്‌ എന്നിവ ലഭിച്ചു.

"ഇന്ത്യയുടെ ഉഷ" എന്ന കൃതിക്ക്‌ ജിമ്മി ജോര്‍ജ്ജ്‌ പുരസ്‌കാരം ലഭിച്ചു.
2003ല്‍ ലേബര്‍ ഇന്ത്യയുടെ അവാര്‍ഡ്‌ ലഭിച്ചു.

വിവിധ സാഹിത്യശാഖകളിലായി ഇരുപതോളം പുസ്‌തകങ്ങള്‍ രചിച്ചു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്‌.
പ്രധാന കൃതികള്‍:

 • (1) പ്രബന്ധ പരിചയം
 • (2) പുര്‍ണ്ണ ക്വീസ്‌
 • (3) അറിയാന്‍ ആയിരം കാര്യങ്ങള്‍
 • (4) അറിയേണ്ട ചില ശാസ്‌ത്ര സത്യങ്ങള്‍
 • (5) ഭൂമി നമ്മുടെ മാതാവ്‌
 • (6) നാരദവീണ 
 • (7) ഗൃഹപാഠം
 • (8) വീട്ടുമുറ്റത്തെ ഔഷധ സസ്യങ്ങള്‍
 • (9) ലോക പ്രശസ്‌ത മലയാളികള്‍
 • (10) ആനുകാലിക വിജ്ഞാനം
 • (11) തര്‍ക്ക പരിഹാര നിയമ വേദികള്‍
 • (12) തുടലറ്റും പോയി, നദി വറ്റീം പോയി
 • (13) വേഷം കെട്ടുന്ന ജീവികള്‍
 • (14) പഞ്ചതന്ത്രത്തിലെ കുറുക്കന്‍
 • (15) അയ്യങ്കാളി
 • (16) പട്ടി കടിക്കും സൂക്ഷിക്കുക
(എല്ലാം പൂര്‍ണ്ണ ബുക്‌സ്‌ പ്രസിദ്ധീകരിച്ചത്‌)


ഭാര്യ: പത്മിനി, മക്കള്‍ : അഡ്വ. രഞ്‌ജിത്‌ ശ്രീധര്‍, സജിത്‌ ശ്രീധര്‍ (സബ്‌ എഡിറ്റര്‍, കേരളകൗമുദി)

വിലാസം : പാലോളി, പി.ഒ. മേലൂര്‍, കോഴിക്കോട്‌ -73 319
ഫോണ്‍: 0496-2620644, 2210618

No comments: