ചേലിയ യു.പി. സ്‌കൂള്‍1914ല്‍ ഒന്നാംക്ലാസ്സുമായി ആരംഭിച്ചതാണ്‌ ചേലിയ യു.പി സ്‌കൂളെങ്കിലും 1948ല്‍ മാത്രമാണ്‌ ഇത്‌ യു.പിയായി ഉയര്‍ത്തപ്പെട്ടത്‌. ആദ്യമിത്‌ മണതൃക്കോവില്‍ പറമ്പിലായിരുന്നു സ്ഥിതിചെയ്‌തിരുന്നത്‌. മണതൃക്കോവില്‍ ഗോവിന്ദവാര്യരും പടിഞ്ഞാറയില്‍ കൃഷ്‌ണന്‍നായരും അനുജന്‍ കുഞ്ഞിരാമന്‍നായരും ചേര്‍ന്നാണ്‌ ഇതിന്റെ ആരംഭംകുറിക്കുന്നത്‌. കക്കാട്ട്‌ കുഞ്ഞിക്കണ്ണന്‍ നായരാണ്‌ ആദ്യ അധ്യാപകന്‍. 1935ല്‍ ഇപ്പോഴത്തെ സ്ഥലത്തേക്ക്‌ മാറ്റി സ്ഥാപിച്ചു. കിഴുമ്പറമ്പത്ത്‌ ചാത്തുക്കുട്ടിക്കിടാവായിരുന്നു ആദ്യ മാനേജര്‍.

No comments: