വി.ടി. ജയദേവന്‍

സമാഹാരങ്ങള്‍ : ആ നീളന്‍ ചൂരല്‍ വടിയില്‍ തളിരും പൂവും (ഒലീവ്‌ ബുക്സ്‌)
കുറച്ചുകൂടി ഹരിതാഭമായ ഒരിടം (പുലരി ബുക്‌സ്‌, തിരുവനന്തപുരം)മീഡിയം
കൃഷ്‌ണനും കുചേലനും
ഒരേ മീഡിയത്തിലാണ്‌ പഠിച്ചത്‌.
വിറകു കൊണ്ടുവരാനും
ധാന്യം ശേഖരിക്കാനും
അവര്‍ ഒരുമിച്ചു പോയി.
ഗുരുവീട്ടില്‍ രാജാവ്‌
ഉപനിഷത്തും വിശപ്പും പഠിച്ചു.
ഏതു മീഡിയത്തി-
ലഭ്യസിയ്‌ക്കയാലാണാവോ
ഒരു പിടിയവില്‍പ്പൊരിയുടെ പാഠം
അത്രയ്‌ക്കാഴത്തിലുള്ളിലുറച്ചത്‌?
മരണ ശാപത്തേയും
ഒരല്‌പഹാസത്തോടെ കേട്ടു നിന്ന
ആ ജീവിത പാഠത്തിന്റെ മീഡിയം..?

No comments: