തിരുവാണി ക്ഷേത്രം

അരങ്ങാടത്തുള്ള മറ്റൊരു ക്ഷേത്രമാണ്‌ വടക്കെപുരയില്‍ ശ്രീ തിരുവാണിക്ഷേത്രം . തിരുവാണി. ഏഴുകുടിക്കലില്‍ ഏറ്റവും വടക്കുഭാഗത്താണ്‌ ഈ ക്ഷേത്രം.

ഗുരു, ഭൈരവന്‍, ഗുളികന്‍ എന്നിവരാണിവിടുത്തെ പ്രതിഷ്‌ഠകള്‍. മകരം 15മുതല്‍ 21വരെയാണ്‌ ഇവിടുത്തെ ഉത്സവം. സമാപനദിവസമായ 21ന്താലപ്പൊലിയും, പൂത്താലപ്പൊലിയും ഉണ്ടാവും. ഇവ എടുക്കുക 10ല്‍ താഴെ പ്രായമുള്ള ബാലികമാരാണ്‌. ഇവിടെ ഉള്ള പ്രധാന എഴുന്നള്ളത്ത്‌ നാന്തകമെഴുന്നള്ളത്താണ്‌. ഇവിടെ നര്‍ത്തകരില്ല. പക്ഷെ ആയുധ, നാന്തക എഴുന്നള്ളത്തുകള്‍ ഇവിടെയുണ്ട്‌. വടക്കെപുരയില്‍ തറവാട്ടിലെ കാരണവരാണ്‌ എഴുന്നെള്ളിക്കുക. 20ന്‌ രാത്രി കാളീയാമത്തിലും 21ന്‌ വൈകൂട്ടുമാണ്‌ ഇതുണ്ടാവുക. പുളിയന്റെ ചുവട്ടില്‍ നിന്നാരംഭിക്കുന്ന താലപ്പൊലിയോടെ ഉല്‍സവം സമാപിക്കുന്നു. തീരത്തെ മൂന്ന്‌ ക്ഷേത്രങ്ങളിലും ഉത്സവത്തിന്‌ ആനയെഴുന്നള്ളിപ്പും ദേവീഗാനവും നൃത്തവുമുണ്ട്‌.

പ്രതിഷ്‌ഠാദിനം കുംഭം 5നാണ്‌. മദ്യകര്‍മ്മമാണ്‌ ചെയ്‌തുവരുന്നത്‌. തന്ത്രി പുതുശ്ശേരി ഇല്ലത്തെ ത്രിവിക്രമന്‍ നമ്പൂതിരിപ്പാടാണ്‌. ഉത്സവത്തിനും പ്രതിഷ്‌ഠാദിനത്തിനും മാത്രമാണ്‌ തന്ത്ര ക്ഷേത്രത്തിലേക്ക്‌ വരിക. തന്നെ പ്രതിഷ്‌ഠിച്ചത്‌ തന്ത്രിയാണെന്ന അറിവുമൂലം തന്ത്രി ക്ഷേത്രകവാടം കടന്ന്‌ വരുമ്പോഴെല്ലാം ക്ഷേത്രത്തിലെ മൂര്‍ത്തി എഴുന്നേറ്റു നില്‍ക്കുമെന്നാണ്‌ വിശ്വാസം.

ഈ ക്ഷേത്രത്തിലെ തിരുവാണിയെന്ന ദേവിക്ക്‌ മുതുകൂറ്റില്‍ പരദേവതയുമായും പടിഞ്ഞാറെ കാവിലെ ഭഗവതിയുമായും കൊടുങ്ങല്ലൂര്‍ ദേവിയുമായും ബന്ധമൂണ്ടെന്ന്‌ പറയപ്പെടുന്നു.


കടലോരം (തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 2007-2009 ബാച്ച്‌ ജര്‍ണലിസം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പഠന ഗ്രന്ഥം)


No comments: