വരിപ്ര, വടക്കേടത്ത്‌

കോതമോളി വടക്കേടത്ത്‌ തറവാട്ടിലെ രണ്ടുകാരണവന്മാര്‍ ഉപാസിച്ചുകൊണ്ടുവന്ന മൂര്‍ത്തികളാണ്‌ എളാട്ടേരി വടക്കേടത്ത്‌ ഉള്ളത്‌. കര്യാത്തന്‍, തലച്ചില്ലോന്‍, ഗുളികന്‍, എന്നിവക്ക്‌ എല്ലാവര്‍ഷവും വെള്ളാട്ടും ചിലവര്‍ഷങ്ങള്‍ കൂടുമ്പോള്‍ തിറയും ഇവിടെ പതിവായി നടക്കുന്നു. ഈ തറവാട്ടിലും സ്‌ത്രീകള്‍ക്ക്‌ തന്നെയാണ്‌ പ്രാമുഖ്യം കല്‌പിച്ചിട്ടുള്ളത്‌.


വരിപ്ര തറവാട്ടിലെ തലച്ചില്ലോന്‍, കര്യാരിയിലെ നാഗം, കുന്നാരി, കുന്ന്യടത്ത്‌. കിഴിമ്പറമ്പത്ത്‌ എന്നിവയൊക്കെ ഒരു കാലത്ത്‌ പ്രസിദ്ധ ആരാധനാലയങ്ങളായിരുന്നു. പതിവായി ഇവിടെ തിറകളും ഉണ്ടായിരുന്നു. ഇതില്‍ കുന്ന്യേടത്ത്‌ ക്ഷേത്രത്തില്‍ ഇപ്പോഴും തിറകള്‍ കെട്ടിയാടുന്നുണ്ട്‌.

No comments: