മേലൂര്‍ എല്‍.പി. സ്‌കൂള്‍

മേലൂര്‍ എല്‍.പി. സ്‌കൂളിനെ വളരെക്കാലം കണോളിപ്പൊയില്‍ സ്‌കൂള്‍ എന്നായിരുന്നു വിളിച്ചിരുന്നത്‌. ഇപ്പോഴുള്ളതിന്റെ പടിഞ്ഞാറെ പറമ്പില്‍ 1931ല്‍ ഒന്നാം ക്ലാസ്സോടെ ഈ സ്‌കൂള്‍ ആരംഭിച്ചു. പ്രധാനമായും തന്റെ മകന്റെ വിദ്യാഭ്യാസസൗകര്യത്തിനുവേണ്ടി കുറുവട്ടഞ്ചേരി രാമന്‍ കിടാവാണ്‌ ഇത്‌ സ്ഥാപിച്ചത്‌. കുറെക്കാലം തൊണ്ടിപ്പുറത്തെ പടിപ്പുരയിലായിരുന്നു ഇത്‌ പ്രവര്‍ത്തിച്ചിരുന്നത്‌. കൊടക്കാട്ട്‌ ശങ്കരന്‍ നായരായിരുന്നു ആദ്യ അധ്യാപകന്‍., കീരന്‍കുന്നാരി മാധവന്‍ നായര്‍ ആദ്യ ഹെഡ്‌മാസ്റ്ററും