ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍


ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍


15 വയസ്സില്‍ വാരിയം വീട്ടില്‍ നാടകസംഘത്തിന്റെ "വള്ളിത്തിരുമണം" എന്ന നാടകത്തോടെ രംഗപ്രവേശനം നടത്തിയ ശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ കഴിവു നേടിയ ഈ അസാമാന്യ പ്രതിഭ 1977ല്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ക്കൊപ്പം പൂക്കാട്‌ കലാലയവും 1983ല്‍ ചേലിയ കഥകളി വിദ്യാലയവും സ്ഥാപിച്ചു. സിനിമാ നടന്‍ വിനീത്‌ വരെ വരുന്നു ഇദ്ദേഹത്തിന്റ ശിഷ്യസമ്പത്ത്‌. 1979ല്‍ നൃത്തത്തിനുള്ള അവാര്‍ഡും 1990ല്‍ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നല്‍കി കേരള സംഗീത നാടക അക്കാദമി ഇദ്ദേഹത്തെ ആദരിച്ചു. 2001ല്‍ കേരള കലാമണ്ഡലം വിശിഷ്ടസേവനത്തിനുള്ള അവാര്‍ഡ്‌ നല്‍കി ആദരിച്ചു. 2002ല്‍ കൊച്ചി കേരളദര്‍പ്പണം നാട്യകുലപതിയായി പ്രഖ്യാപിച്ചു. പത്തുകൊല്ലം കേരള ഗവണ്‍മെന്റ്‌ നടനഭൂഷണം എക്‌സാമിനറായും ഒരു വര്‍ഷം കേരളകലാമണ്ഡലം എക്‌സാമിനറായും മൂന്നു വര്‍ഷം തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം നൃത്തവിഭാഗം ഓഡീഷന്‍ കമ്മിറ്റി അംഗമായും രണ്ടു വര്‍ഷം സംഗീതനാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായും സേവനമനുഷ്ടിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌

ഈ ബ്ലോഗ്‌ വായിക്കുക : ചേമഞ്ചേരി





No comments: