ചെങ്ങോട്ട്‌കാവ്‌ യു. പി. സ്‌കൂള്‍ചെങ്ങോട്ട്‌കാവ്‌ ഗേള്‍സ്‌ എലിമെന്ററി സ്‌കൂള്‍ എന്ന പേരോടെ 1919ലെ നവരാത്രി ദിനത്തിലാണ്‌ നങ്ങിലേരി കോരന്‍ വൈദ്യര്‍ ചെങ്ങോട്ട്‌കാവ്‌ യു. പി. സ്‌കൂള്‍ സ്ഥാപിക്കുന്നത്‌. ആദ്യം കായലന്‍കണ്ടി പറമ്പില്‍ ഓല ഷെഡിലാണ്‌ ഇത്‌ പ്രവര്‍ത്തിച്ചത്‌. കോരന്‍ വൈദ്യരും ആദ്യകാലത്ത്‌ അധ്യാപകനായിരുന്നു. നെല്ലോടന്‍കണ്ടി കല്ല്യാണി അമ്മയും മേലേങ്കണ്ടി കുഞ്ഞിപ്പെണ്ണുമാണ്‌ ആദ്യ വിദ്യാര്‍ത്ഥിനികള്‍. ചെമഞ്ചേരി പഞ്ചായത്ത്‌ പ്രസിഡണ്ടായിരുന്ന കീഴലത്ത്‌ കുഞ്ഞിരാമന്‍ നായര്‍ ആദ്യത്തെ ഹെഡ്‌മാസ്റ്ററായി. അഞ്ചാംതരം അനുവദിക്കപ്പെട്ടത്‌ 1930ലാണ്‌. യു.പി ആയത്‌ 1950ന്‌ ശേഷവും. വളരെക്കാലം കോരന്‍ വൈദ്യരുടെയും പിന്നീട്‌ കിട്ടന്‍ വൈദ്യരുടെയും പേരില്‍ ഈ സ്‌കൂള്‍ അറിയപ്പെട്ടു. ഈ സ്‌കൂളിലെ പ്രഗത്ഭനായ ഒരു ഹെഡ്‌മാസ്റ്ററായിരുന്നു എം. ടി. കുമാരന്‍.

No comments: