കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനംഫ്യൂഡല്‍ കാലഘട്ടത്തിലെ ജന്മി ചൂഷണങ്ങള്‍ക്കെതിരെ കേരളത്തില്‍ എല്ലായിടങ്ങളിലും നടന്ന സമരങ്ങളുടെ ഭാഗബാക്കായി ചെങ്ങോട്ടുകാവിലും കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം വേരോട്ടം നടത്തിയിരുന്നു. 1946 മുതല്‍ കമ്മ്യണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചെങ്ങോട്ടുകാവിലുണ്ടായിരുന്നു. ഇവരില്‍ പലരും ആദ്യകാലത്ത്‌ കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചവരും ക്രമേണെ സോഷ്യലിസ്‌്‌റ്റ്‌ ആദര്‍ശങ്ങളില്‍ ആകൃഷ്ടരായവരും പിന്നീട്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരുമായിരുന്നു. ദേശാഭിമാനിയുടെ ഷെയര്‍ സമാഹരിക്കാന്‍ 1949ല്‍ ചെങ്ങോട്ടുകാവില്‍ എത്തിയ എ.കെ.ജി.യെ സഹായിച്ചത്‌ സോഷ്യലിസ്‌റ്റ്‌ ആഭിമുഖ്യം കാണിച്ച കോണ്‍ഗ്രസ്സുകാരനായ കെ. രാഘവന്‍കിടാവായിരുന്നു.

1948-1950ലെ രൂക്ഷമായ ക്ഷാമത്തിന്റേയും ദാരിദ്ര്യത്തിന്റേയും രോഗത്തിന്റേയും പശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ ചരിത്രദൗത്യം ഏറ്റെടുത്തുകൊണ്ട്‌ കര്‍ഷകപ്രസ്ഥാനം കെട്ടുപ്പടുക്കുകയും, ചെങ്ങോട്ടുകാവിലെ ചില പ്രദേശങ്ങളില്‍ വേരോട്ടം നടത്തുകയും ചെയ്‌തു. ജന്മികള്‍ക്ക്‌ വിഭവങ്ങള്‍ക്ക്‌ പകരം പണം നല്‍കാമെന്നും തരിശിട്ട നിലങ്ങളില്‍ കൃഷിചെയ്യും തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ക്ഷാമകാലത്തെ ജനങ്ങളെ ഏറെ ആകര്‍ഷിച്ചു.

പണിക്കോട്ടില്‍ ചന്തുക്കുട്ടി നായര്‍, ഈന്തോളി കുഞ്ഞിക്കണാരന്‍, പാലപ്പറമ്പത്ത്‌ ചോയിക്കുട്ടി, ഗോവിന്ദപണിക്കര്‍, കിണറുള്ള കണ്ടി കേളുക്കുറുപ്പ്‌, ഊളംവീട്ടില്‍ കിട്ടന്‍നായര്‍, മേലേങ്കണ്ണി ചോയിക്കുട്ടി, ഒതയോത്ത്‌ അച്യുതന്‍നായര്‍, വള്ളിക്കാട്ടില്‍ അച്യുതന്‍നായര്‍ എന്നിവരായിരുന്നു കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്‌ിതന്റെ മുന്നണി പോരാളികള്‍.

സമീപകാലത്ത്‌ നിര്യാതനായ എടക്കുളം കുട്ടികൃഷ്‌ണന്‍ വരെ പോരുന്നതാണ്‌ ചെങ്ങോട്ടുകാവിലെ കമ്മ്യൂണിസ്‌റ്റ്‌ പാരമ്പര്യം.


No comments: