കിണറ്റുംകര

ചേലിയ കിണറ്റുംകരതറവാട്ടിലെ പ്രധാനമൂര്‍ത്തിയെ ഇല്ലിയും മക്കളും എന്നുവിളിക്കുന്നു. ജലദേവതയാണിത്‌. ഒരുകാലത്ത്‌ ചേലിയ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലമാകയാല്‍ അതില്‍ നിന്ന്‌ രക്ഷകിട്ടാനായിരിക്കും ഈ ദേവതയെ കുടിവെച്ചിരിക്കുക. കര്യാത്തന്‍, കരുവന്‍, ഭഗവതി, ഗുളികന്‍ എന്നീമൂര്‍ത്തികളും ഇവിടെയുണ്ട്‌. കുംഭം 30ന്‌ തറവാട്ടംഗങ്ങളുടെ വകയായി ഉത്സവം നടക്കുന്നു. മണ്ണാന്മാരാണ്‌ തിറകള്‍ കെട്ടിയാടുന്നത്‌. മുമ്പ്‌ തൈക്കണ്ടിയില്‍ നിന്ന്‌ തണ്ടാന്മാരുടെ കലശവും വിളക്കുമാടവും വരവുണ്ടായിരുന്നു.

No comments: