കൂളത്താംവീട്‌


ചെങ്ങോട്ടുകാവിന്‌ പടിഞ്ഞാറുഭാഗത്തുള്ള കൂളത്താംവീട്‌ ക്ഷേത്രം തിയ്യസമുദായക്കാരായ കൂളത്താംവീട്‌ തറവാട്ടുകാരേതാണ്‌. ധര്‍മ്മഭഗവതി, കുട്ടിച്ചാത്തന്‍, നീറ്റില്‍ കരുവന്‍, കാളമലമ്പുലി, ഗുളികന്‍, കരിന്ത്രാണ്ടന്‍, നാഗഭഗവതി, പാമ്പുരികരുവന്‍, എന്നിങ്ങനെ ധാരാളം വൈവിധ്യമാര്‍ന്ന തിറകള്‍ക്ക്‌ പ്രസിദ്ധമാണ്‌ ഈ ക്ഷേത്രം. അത്തോളിക്കടുത്ത കുണ്ടിലേരി തറവാട്ടുകാരാണ്‌ ഇവിടുത്തെ പാരമ്പര്യ പൂജാരികളും കോമരങ്ങളും. ആദ്യത്തെ ദിവസം പകല്‍ വെള്ളാട്ടുകളും രാത്രി തിറകളുമാണ്‌. പുലിത്തിറക്ക്‌ അമ്മപ്പുലിയും മക്കളുമുണ്ടാകും. പിറ്റേന്നാണ്‌ കുട്ടിച്ചാത്തന്റെ തിറകള്‍. ഉരുണ്ട്‌ കൂമ്പാരാകൃതിയിലുള്ള മുടിവെച്ച പൂക്കുട്ടിച്ചാത്തന്റെയും കരിങ്കുട്ടിച്ചാത്തന്റെയും തിറകളും, ചാത്തന്‌ പാലുകൊടുക്കുക എന്ന ചടങ്ങും വളരെ രസകരമാണ്‌. കോഴിയെ അറുത്ത്‌ ഗുരുതിയുമുണ്ട്‌. സന്ധ്യക്ക്‌ പല സമുദായക്കാരും പങ്കെടുക്കുന്ന താലപ്പൊലിയുടെ അകമ്പടിയോടെയുള്ള ഭഗവതിത്തിറയോടെ ഉത്സവം സമാപിക്കുന്നു.

No comments: