വാരിയത്ത്‌

ശക്തിപൂജ നടത്തുന്ന ഒരു ആരാധനാലയവും നമ്മുടെ നാട്ടിലുണ്ട്‌. ഖാദിമുക്കിനടുത്തുള്ള വാരിയത്ത്‌ തറവാടാണ്‌ അത്‌. പൊയില്‍ക്കാവിലെ ഊരാളന്മാരില്‍ പ്രസിദ്ധനായിരുന്നു വാരിയത്ത്‌ കാരണവര്‍. യുദ്ധത്തില്‍ വിജയം പ്രാപിക്കാനാണ്‌ ശക്തിദേവതയെ ഉപാസിക്കുന്നത്‌. വാരിയത്തെ മച്ചില്‍ ഈ ദേവിയെ കുടിയിരുത്തിയിരിക്കുന്നു. മധ്യമപൂജയാണിവിടെ നടത്തുന്നത്‌. പലരും വിജയത്തിനു വേണ്ടി ഇവിടെ പൂജ വഴിപാടായി നടത്തുന്നു. ഊരള്ളൂരുള്ള ഒരു ശക്തി ഉപാസകനാണ്‌(ഗുരുക്കള്‍) പ്രധാന പൂജകന്‍. മധ്യമപൂജക്ക്‌ മദ്യവും മാംസവും വേണം. മധ്യത്തിനുപകരം ഇപ്പോള്‍ തേനും ഇളനീരും യോജിപ്പിച്ചാണ്‌ നിവേദ്യമൊരുക്കുക. വെളുത്തതല്ലാത്ത ഒരു പിടക്കോഴിയെ കൊന്നു കറിയുണ്ടാക്കി പുഴുക്കു മുതലായവയ്‌ക്കൊപ്പം നിവേദിക്കുന്നു. ഇവിടെ ഗുളികനും ഭൈരവനും ഉണ്ട്‌. ചൊവ്വയും വെള്ളിയുമാണ്‌ പ്രധാനപൂജകള്‍. ഈ ഭഗവതിയുടെ പ്രസാദം കഴിക്കുന്നതിന്‌ ശാക്തേയത്തില്‍ കൂടുക എന്നാണ്‌ പഴമക്കാര്‍ പറയുക. ഇവര്‍ക്ക്‌ മരണസമയത്ത്‌ ജീവന്‍ പോകാന്‍ പ്രയാസമുണ്ടാകുമെന്നാണ്‌ വിശ്വാസം. ഗുരുക്കള്‍ തന്നെ വന്ന്‌ ഈ ദോഷം തീര്‍ക്കണമത്രെ.


No comments: