പുനത്തുംകണ്ടി മഠം

വില്ലേജ്‌ ഓഫീസിന്‌ പടിഞ്ഞാറുവശത്തുള്ള പുനത്തുംകണ്ടി മഠം ഏകദേശം നൂറുകൊല്ലെത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ളതാണ്‌. തലപ്പറമ്പില്‍ കണ്ണന്‍നായരാണ്‌ ഇതിന്റെ സ്ഥാപകന്‍. കുറെക്കാലം പ്രത്യേപൂജാമുറി ഉണ്ടാക്കി ഭജനയും സ്‌ത്രോത്ര പാരായണവുമായി അദ്ദേഹംസകഴിഞ്ഞു. ദേശ സഞ്ചാരത്തിനിടയില്‍ ഒരിക്കല്‍ മണ്ണൂര്‍ ആശ്രമത്തിലെത്തി ശ്രീരാമാനന്ദഗുരുദേവനുമായി പരിചയപ്പെട്ടു. ഗുരദേവന്‍ പിന്നീട്‌ ഇടക്കിടെ മഠം സന്ദര്‍ശിക്കുമായിരുന്നു. സന്യാസം സ്വീകരിച്ചശേഷം കണ്ണന്‍നായര്‍ ചിന്മയാനന്ദസ്വാമികള്‍ എന്നറിയപ്പെട്ടു. ഒരിക്കല്‍ ഇവിടെ വെച്ച്‌ അദ്ദേഹം ഒരു വലിയ ഹോമം നടത്തി. തന്റെ അനുവാദമില്ലാതെ ഒരു ഉണങ്ങിയ പ്ലാവ്‌ സ്വാമി ഹോമത്തിന്‌ ഉപയോഗിച്ചതില്‍ ക്രൂദ്ധനായ പറമ്പിന്റെ ജന്മി ആശ്രമത്തിലെത്തി ഹോമകുണ്ഡത്തില്‍ വെള്ളമൊഴിക്കുകയും സ്വാമിയെ പരിഹസിക്കുകയും ചെയ്‌തു. 1921ലാണ്‌ ഇതുണ്ടായത്‌. സ്വാമി പിന്നീട്‌ വീണ്ടും ദേശാടനം തുടര്‍ന്നു. പെരിന്തല്‍മണ്ണയില്‍ ഒരു സ്ഥലത്ത്‌ ഹോമം നടത്തവെ ആദ്യ ഹോമത്തിന്റെ നാല്‌പത്തിഒന്നാം നാള്‍ ജന്മിയുടെ ഗൃഹത്തില്‍ അഗ്നിബാധ ഉണ്ടായത്രെ. 76-ാം വയസ്സില്‍ ചിന്മയാനന്ദസ്വാമികള്‍ സമാധിയായപ്പോള്‍ അദ്ദേഹത്തിന്റെ ഭൗതികശരിരം ഇവിടെയടക്കി.

No comments: