ശ്രീ രാമാനന്ദാശ്രമം


1937 ലാണ്‌ ചെങ്ങോട്ടുകാവ്‌ ശ്രീരാമാന്ദാശ്രമം സ്ഥാപിക്കപ്പെടുന്നത്‌. വയലില്‍ പുരയില്‍ രാമഭക്തന്‍ എന്നറിയപ്പെടുന്ന ഒരു വിശിഷ്ട വ്യക്തിയാണ്‌ ഇതിന്റെ സ്ഥാപകന്‍. വ്യാപാരിയായിരുന്ന അദ്ദേഹം തന്റെ സമ്പാദ്യമായി കുറേ സ്ഥലങ്ങള്‍ വാങ്ങിയിരുന്നു. ഭൗതിക ജീവിതത്തോട്‌ വിരക്തി വന്ന്‌ മണ്ണൂര്‍ ശ്രീരാമാനന്ദ ഗുരുവില്‍ നിന്നും സന്ന്യാസം സ്വീകരിച്ച ഇദ്ദേഹം പിന്നീട്‌ സഹജാനന്ദസ്വാമികള്‍ എന്നാണ്‌ അറിയപ്പെട്ടത്‌. നേരത്തെ അടിയാര്‍ വീട്ടില്‍ രാരിച്ചനില്‍ നിന്നും വാങ്ങിയ സ്ഥലം പിന്നീട്‌ ആശ്രമമമാക്കി മാറ്റി. ഇത്‌ പിന്നീട്‌ മങ്കര ആശ്രമത്തിന്റെ ഭാഗമായി മാറി. ഇദ്ദേഹം ധാരാളം പേരെ ഉദാരമായി സഹായിച്ചിരുന്നു. മേലേങ്കണ്ടി സ്വാമികുട്ടി, ട്രസ്റ്റി കൃഷ്‌ണ്‍നായര്‍ എന്നിവരുടെ നേതൃത്വത്തിലും ജനപിന്തുണയോടെയും ആശ്രമം നടത്തിപ്പ്‌ വളരെ ഭംഗിയായി മുന്നോട്ടുപോയിരുന്നു. അവസാന കാലം സഹജാനന്ദ സ്വാമികള്‍ തൊട്ടടുത്തുള്ള വാരിയംവീട്ടില്‍ കുറേ കാലം താമസിച്ചിരുന്നു. മലാമ്പറമ്പ്‌ ആശ്രമത്തില്‍ വെച്ച്‌ അദ്ദേഹം സമാധിയായി. ഇടക്കാലത്ത്‌ സജീവത നഷ്ടപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ വളരെ വിപുലമായ രീതിയിലാണ്‌ ആശ്രമ നടത്തിപ്പ്‌. ഇപ്പോള്‍ ആശ്രമത്തിന്‌ കീഴില്‍ ഒരു സ്‌കൂളും പ്രവര്‍ത്തിക്കുന്നു.

No comments: