കപ്പറമ്പില്‍പൊയില്‍ക്കാവിന്‌ പടിഞ്ഞാറുള്ള ഒരു തറവാട്ട്‌ക്ഷേത്രമാണ്‌ കപ്പറമ്പില്‍ ഭഗവതിയുടേത്‌. പാറക്കല്‍ തറവാടുമായാണ്‌ ഇതിന്‌ ബന്ധമുള്ളത്‌. ഒരു ദിവസം രജസ്വലയായ ഒരു പാറക്കലമ്മ കുളിക്കുകയായിരുന്നു. പുല വാലായ്‌മ എന്നിവയുള്ളവര്‍ക്ക്‌ കുളിക്കാന്‍ പാറക്കല്‍ തറവാടിന്‌ പടിഞ്ഞാറ്‌ ഭാഗത്ത്‌ നിര്‍മ്മിച്ച ഒരു കുളത്തിലായിരുന്നു അവര്‍ പോയത്‌. ആ സമയത്ത്‌ ജലത്തിലൂടെ ദിവ്യ ശക്തിയുള്ള ഒരു കല്ല്‌ തുള്ളിവന്നു. ആ യുവതി അത്‌ കിണ്ണത്തിലെടുത്ത്‌ വീട്ടില്‍ കൊണ്ടുപോയെങ്കിലും അതിന്റെ ശക്തി തടുക്കാനാവാതെ ദൂരേക്ക്‌ വലിച്ചെറിയേണ്ടിവന്നു. അവരുടെ അധീനതയിലുള്ള കപ്പറമ്പിലാണ്‌ അത്‌ ചെന്ന്‌ വീണത്‌. പിന്നീടാണ്‌ അത്‌ ഭഗവതിയാണ്‌ എന്ന്‌ മനസ്സിലായത്‌. നാദാപുരം വടക്കത്തി എന്നാണ്‌ ഈ ദേവിയെ വിളിക്കുന്നത്‌. പാറക്കല്‍ കാര്യസ്ഥനായിരുന്ന കപ്പറമ്പില്‍ കാരണവര്‍ക്ക്‌ പിന്നീട്‌ ചാര്‍ത്തിക്കിട്ടിയ ഈ വീട്ടില്‍ എപ്പോഴും സ്‌ത്രീകള്‍ക്കാണ്‌ പ്രാധാന്യം. കര്യാത്തനും തലച്ചില്ലോനും പിന്നീട്‌ ഇവിടെ പ്രതിഷ്‌ഠിക്കപ്പെട്ടു. 1976ലാണ്‌ അവസാന ഉത്സവം നടന്നത്‌. നാല്‌പതടി നീളം മുടിവെച്ച ഭഗവതിത്തിറയും കനലാട്ടവും ഇവിടുത്തെ പ്രത്യേകതകളായിരുന്നു.

1 comment:

Rajeesh Kumar said...

We had Thira in Kapparambil recently in 2006 and 2007. :)