ആമുഖം


കോഴിക്കോട്‌ ജില്ലയില്‍ കൊയിലാണ്ടി താലുക്കിലും പന്തലായനി ബ്ലോക്കിലുമായി കടലോരത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ ചെങ്ങോട്ടുകാവ്‌. കിഴക്കന്‍ അതിര്‍ത്തിയില്‍ ഉള്ളുര്‍ പുഴയോരത്ത്‌ വ്യാപിച്ചു കിടക്കുന്ന അമൂല്യ ജൈവസമ്പത്തുള്ള കണ്ടല്‍ വനപ്രദേശം, പടിഞ്ഞാറ്‌ പൊയില്‍ക്കാവില്‍, കടലോടടുത്ത്‌ സ്ഥിതി ചെയ്യുന്ന പതിനഞ്ച്‌ ഏക്കറോളം വിസ്‌തൃതയുള്ള കന്യാവനമെന്ന്‌ വിശേഷിപ്പിക്കാവുന്ന കാവ്‌ എന്നിവ ഇവിടുത്തെ ജൈവ വൈവിദ്ധ്യത്തെ സംരക്ഷിച്ചുപോരുന്നു. റെയില്‍പാത, എന്‍.എച്ച്‌ 17 എന്നിവ ഈ പഞ്ചായത്തിലുടെ കടന്നു പോവുന്നു. 13.60 ചതുരശ്ര കിലോമീറ്റിര്‍ ഭു വിസ്‌തീര്‍ണ്ണമുള്ള ഇവിടെ 3.5 കിലോമീറ്ററോളം കടലോരവും ചെറിയ ചെറിയ കുന്നുകളും ചരിവു പ്രദേശങ്ങളം പാടങ്ങളും സമതലപ്രദേശങ്ങളും അടങ്ങുന്നതാണ്‌. ഏകദേശം 4700 ഓളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നു. പകുതിയിലധികം കുടുംബങ്ങള്‍ക്കും 25 സെന്റിന്‌ താഴെ മാത്രമെ ഭുമിയുള്ളു. ചെറുകിട കര്‍ഷകരും, കര്‍ഷകതൊഴിലാളികളും, മല്‍സ്യതൊഴിലാളികളും, നിര്‍മ്മാണതൊഴിലാളികളും, ചെറുകിട കച്ചവടക്കാരും, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും, ഖാദി, കയര്‍, തുന്നല്‍, മോട്ടോര്‍ വാഹനമേഖലകളില്‍ പണിയെടുക്കുന്നവരും അന്യസംസ്ഥാനങ്ങളിലും വിദേശങ്ങളിലും ജോലി ചെയ്യുന്നവരുമാണ്‌ ഇവിടുത്തെ ജനങ്ങള്‍. കാലി വളര്‍ത്തല്‍ ഉപജീവനമാര്‍ഗ്ഗമായി കരുതുന്ന അനേകം കുടുംബങ്ങള്‍ ഇവിടെയുണ്ട്‌. 1987ലെ കന്നുകാലി സെന്‍സസ്‌ പ്രകാരം കോഴിക്കോട്‌ ജില്ലയില്‍ ഏറ്റവും അധികം കന്നുകാലികള്‍ ഈ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണെന്ന്‌ കണ്ടെത്തിയിരുന്നു.

  • ഒര്‌ ഹൈസ്‌കൂളും അഞ്ച്‌ യു.പി. സ്‌കൂളുകളും അഞ്ച്‌ എല്‍.പി. സ്‌കുളുകളും ഈ പഞ്ചായത്തിലുണ്ട്‌.

  • പടിഞ്ഞാറ്‌ അറബിക്കടല്‍, കിഴക്ക ഉള്ളൂര്‍പുഴ, തെക്ക്‌ ചേമഞ്ചേരി പഞ്ചായത്ത്‌, വടക്ക്‌ കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നിങ്ങനെയാണ്‌ അതിരുകള്‍.

  • വില്ലേജ് : ചെങ്ങോട്ടുകാവ്‌

  • ജനസംഖ്യ : 23,437 (1996 ലെ കണക്ക്)

  • പഞ്ചായത്ത്‌ പ്രസിഡന്റ്‌ : പി.വി. ഷാനി




Address : Chengottukavu Grama Panchayath,
Edakkulam P.O., Koyilandy Via,
Kozhikode - 673 306
Office Phone: 0496-2620266



  • ദൂരം
    കൊയിലാണ്ടിയില്‍ നിന്നും : 5 കി.മീ, കോഴിക്കോട്‌ നിന്നും : 24 കി.മീ
  • പോസ്റ്റോഫീസുകള്‍:
എടക്കുളം : പിന്‍- 673 306
മേലൂര്‍ : പിന്‍- 673 319
ചേലിയ : പിന്‍‍- 673 306

തൊട്ടടുത്തുള്ള റയില്‍വേ സ്റ്റേഷനുകള്‍. : കൊയിലാണ്ടി, ചേമഞ്ചേരി
തൊട്ടടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രം : കാപ്പാട്‌