Showing posts with label കവികള്‍. Show all posts
Showing posts with label കവികള്‍. Show all posts

സത്യചന്ദ്രന്‍ പൊയില്‍ക്കാവ്‌

സമാഹാരങ്ങള്‍ :
-പപനാശിനി (ഇന്‍സൈറ്റ്‌, കൊയിലാണ്ടി)
- വേനല്‍
- പെയിന്ററെ ചിരിപ്പിച്ച ശ്രീനിവാസന്‍ (new left publicaions, muchukunnu)
- പൊയില്‍ക്കാവിന്റെ കവിതകള്‍ (ഹരിതം ബുക്സ്‌)
- മാനത്തെ പൂന്തോട്ടം (ബാലസാഹിത്യം)
- മിന്നാമിനുങ്ങും കുട്ടിയും (ബാലസാഹിത്യം)
- കൂട്ട്‌ (ബാലസാഹിത്യം) -(sunday theatre, kozhikode)

വായിക്കുക, സത്യചന്ദ്രന്റെ ബ്ലോഗ്‌ : കനകാംബരം

വി.ടി. ജയദേവന്‍

സമാഹാരങ്ങള്‍ : ആ നീളന്‍ ചൂരല്‍ വടിയില്‍ തളിരും പൂവും (ഒലീവ്‌ ബുക്സ്‌)
കുറച്ചുകൂടി ഹരിതാഭമായ ഒരിടം (പുലരി ബുക്‌സ്‌, തിരുവനന്തപുരം)



മീഡിയം
കൃഷ്‌ണനും കുചേലനും
ഒരേ മീഡിയത്തിലാണ്‌ പഠിച്ചത്‌.
വിറകു കൊണ്ടുവരാനും
ധാന്യം ശേഖരിക്കാനും
അവര്‍ ഒരുമിച്ചു പോയി.
ഗുരുവീട്ടില്‍ രാജാവ്‌
ഉപനിഷത്തും വിശപ്പും പഠിച്ചു.
ഏതു മീഡിയത്തി-
ലഭ്യസിയ്‌ക്കയാലാണാവോ
ഒരു പിടിയവില്‍പ്പൊരിയുടെ പാഠം
അത്രയ്‌ക്കാഴത്തിലുള്ളിലുറച്ചത്‌?
മരണ ശാപത്തേയും
ഒരല്‌പഹാസത്തോടെ കേട്ടു നിന്ന
ആ ജീവിത പാഠത്തിന്റെ മീഡിയം..?

അപര്‍ണ്ണ.ബി

അപര്‍ണ്ണ.ബി
സമാഹാരങ്ങള്‍ :
(പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌ )
-കടത്താനട്ടുമാധവിയമ്മയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന്‌ അര്‍ഹയായി.

മേലൂര്‍ വാസുദേവന്‍

അച്ഛന്‍ : കണ്യത്ത്‌ കൃഷ്‌ണന്‍ നായര്‍
‍അമ്മ : കൊടക്കാട്ട്‌ വടക്കയില്‍ മീനാക്ഷിയമ്മ

ആന്തട്ട ഗവ. യു.പി. സ്‌കൂള്‍, പൊയില്‍ക്കാവ്‌ ഹൈസ്‌കൂള്‍, കോഴിക്കോട്‌ ഗവ. ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌, മലബാര്‍ കൃസ്‌ത്യന്‍ കോളേജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം

കൃതികള്‍ :
ഒരു സന്ധ്യയുടെ ഓര്‍മ്മ, സരോദ്‌ (പ്രഥമ വി.എ. കേശവന്‍ നമ്പൂതിരി അവാര്‍ഡ്‌, മൂടാടി ദാമോദരന്‍ അവാര്‍ഡ്‌)
ജീവന്റെ പക്ഷി (ഞരളത്ത്‌ രാമപൊതുവാള്‍ പുരസ്‌കാരം)
ഇടം (വെണ്‍മണി അവാര്‍ഡ്‌) -കവിതാ സമാഹാരങ്ങള്‍ :
അവസ്ഥകാലമേ നീ സാക്ഷി (ഉറൂബ്‌ അവാര്‍ഡ്‌ -2001)
നിഴല്‍ചിത്രങ്ങള്‍ - നോവലുകള്‍
ഭാര്യ : ഗൗരി
മക്കള്‍ : സംഗീത. അപര്‍ണ്ണ